ചെമ്മലമറ്റം 12 ശ്ലീഹൻമാരുടെ പള്ളിയിൽ അഞ്ചു വർഷത്തെ സുത്യർഹമായ സേവനത്തിന് ശേഷം പ്രിയ വികാരി ഫാദർ സഖറിയാസ് ആട്ടപ്പാട്ട് പടിയിറങ്ങുന്നു. ഭരണങ്ങാനം ഫൊറോനോ വികാരി ആയി നിയമതനാകുകയാണ് ഫാദർ സഖറിയാസ് ആട്ടപ്പാട്ട്.
അഞ്ചു വർഷങ്ങൾക്ക് മുമ്പ് കടുത്തുരുത്തി പള്ളിയിൽ സേവനം ചെയ്യുകയും കടുത്തുരുത്തി ദേവാലയത്തെ ഫൊറോനോ ആയി ഉയർത്തുകയും ചെയ്ത ശേഷമാണ് സെബാസ്റ്റ്യൻ പാട്ടത്തിലച്ചന്റെ ആകസ്മിക മരണത്തെ തുടർന്ന് അദ്ദേഹം ചെമ്മലമറ്റം പള്ളിയുടെ വികാരിയായി നിയമതനാക്കുന്നത്. ഒരു പുതിയ ദേവാലയമെന്ന പാട്ടത്തിലച്ചന്റെ സ്വപ്ന സാക്ഷൽകരമാണ് അദ്ദേഹത്തിന്റെ മുമ്പിൽ ഉണ്ടായിരുന്നത്.
ചെമ്മലമറ്റം പള്ളി സ്ഥാപിതമായിട്ട് നൂറു വർഷം പൂർത്തിയാവുന്ന 2022 ൽ ഒരു പുതിയ ദേവാലയം ഇടവക സമൂഹത്തിന്റെ സ്വപ്നമായിരുന്നു. മുമ്പിലുണ്ടായിരുന്ന വെല്ലുവിളികൾ
ഏറ്റെടുത്തുകൊണ്ട് തന്നെ അച്ചൻ പുതിയ ദേവാലയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
പഴയ ദേവാലായം പൊളിച്ച് പാരിഷ് ഹാൾ ദേവാലായമാക്കി. അപ്പോഴാണ് കോവിഡ് മഹാമാരി എത്തിയത്. സമസ്ത മേഖലകളും സ്തംഭിച്ചു. സ്വഭാവികമായും അച്ചന് നേരേ വിമർശനങ്ങൾ ഉയർന്നു.
വിമർശകരോടും സംശയങ്ങൾ ചോദ്യക്കുന്നവരോടും അദ്ദേഹത്തിന് ഒരു മറുപടിയേ ഉണ്ടായിരുന്നുള്ളു. രണ്ടു വർഷം കൊണ്ട് ഞാൻ നിങ്ങൾക്ക് മനോഹരമായ ഒരു ദേവാലായം തരുമെന്ന്.
കോവിഡ് പടർന്ന് പിടിച്ച രണ്ട് വർഷം ദേവാലായ നിർമ്മാണത്തിന്റെ പേരിൽ ഇടവക സമൂഹത്തെ ബുദ്ധിമുട്ടിച്ചില്ല. നിർബന്ധിത പിരിവ് എടുത്തില്ല. പിന്നീട് ഇടവക സമൂഹത്തെ വിസ്മയിച്ച് കൊണ്ട് രണ്ട് വർഷം കൊണ്ട് മനോഹരമായ ഒരു ദേവാലായം അദേഹം ഇടവക സമൂഹത്തിന് സമ്മാനിച്ചു.
വലിപ്പത്തിലും നിർമ്മാണ ഭംഗിയിലും പാലാ രൂപതയിൽ തന്നെ മുന്നിട്ടു നിൽക്കുന്ന ദേവാലായമായി ചെമ്മലമറ്റം പള്ളി മാറി. പുതിയ ദേവാലയം സന്ദർശിക്കാനും നിരവധി ആളുകളാണ് ഇവിടെ എത്തുന്നത്. സഖറിയാസ് ആട്ടപ്പാട്ട് അച്ചന് ഇടവക സമൂഹം ശനിയാഴ്ച യാത്രയ്പ്പ് നല്കും.









