Hot Posts

6/recent/ticker-posts

കോട്ടയത്ത് തെരുവുനായ ആക്രമണം

പ്രതീകാത്മക ചിത്രം


കോട്ടയത്ത് തൊഴിലുറപ്പ് തൊഴിലാളിയായ വീട്ടമ്മയ്ക്ക് നേരെ തെരുവുനായ ആക്രമണം. പനച്ചിക്കാട് സ്വദേശിയായ ലളിത എന്ന സ്ത്രീയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്.


മുഖത്ത് കടിയേറ്റ വീട്ടമ്മയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 


രാവിലെ 11 മണിയോടെ തൊഴിലുറപ്പ് ജോലി ചെയ്യുന്നതിനിടെയാണ് ലളിതയ്ക്ക് കടിയേറ്റത്.


കൂടെയുണ്ടായിരുന്നവര്‍ ഉടന്‍തന്നെ ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. ഈ പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. സംഭവത്തിന് പിന്നാലെ ഇത്തരം സംഭവം ഒഴിവാക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. 









Reactions