Hot Posts

6/recent/ticker-posts

സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം കടുപ്പിച്ചു


പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത്  ട്രഷറി നിയന്ത്രണം കടുപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. 10 ലക്ഷത്തിന് മുകളിലുള്ള ബില്‍ മാറാന്‍ ഇനിമുതല്‍ ധനവകുപ്പിന്റെ അനുമതി വേണം. നേരത്തെ ഈ പരിധി 25 ലക്ഷം ആയിരുന്നു. 


25 ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ മാറാനായിരുന്നു ധനവകുപ്പിന്റെ അനുമതി വേണ്ടിയിരുന്നത്. കഴിഞ്ഞവര്‍ഷം ഏപ്രിലിലാണ് പരിധി 25 ലക്ഷമാക്കി വെട്ടിച്ചുരുക്കിയത്. നേരത്തെ ഒരു കോടി രൂപ വരെയുള്ള ബില്ലുകള്‍ ധനവകുപ്പിന്റെ അനുമതിയില്ലാതെ തന്നെ അനുവദിച്ചിരുന്നു.













Reactions