Hot Posts

6/recent/ticker-posts

കെഎച്ച്ആർഎ പാലാ യൂണിറ്റ് ട്രെയിനിങ് പ്രോഗ്രാം നടന്നു



കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ പാലാ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്മെൻറ് ഫോർസ്റ്റാക് സർട്ടിഫൈഡ് ട്രെയിനിങ് പ്രോഗ്രാം നടന്നു. 


പാലായിൽ ഹോട്ടൽ മഹാറാണിയിലാണ് പ്രോഗ്രാം നടന്നത്.പാലാ സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ സന്തോഷിന്റെ നേതൃത്വത്തിലാണ് പരിപാടി ന‌‌‌ടന്നത്. 



Fostac ട്രെയിനർ ബിൻസ് ക്ലാസെടുത്തു.  കെഎച്ച്ആർഎ പാലാ യൂണിറ്റ് സെക്രട്ടറി ബിപിൻ തോമസ് സ്വാഗതം ആശംസിച്ചു. ക്ലാസുകൾക്ക് ശേഷം പാലാ യൂണിറ്റ് പ്രസിഡൻറ് ബിജോയ് വി ജോർജ് നന്ദി അറിയിച്ചു.






പാലാ  യൂണിറ്റിൽ ഈ വർഷത്തെ ഫുഡ് സേഫ്റ്റിയുടെ ആദ്യ ട്രെയിനിങ് പ്രോഗ്രാം ആണ് നടന്നത്.






Reactions