പാലാ: വർക്കിംഗ് വിമൻസ് ഹോസ്റ്റൽ തുറന്നു പ്രവർത്തിക്കണമെന്നാവശ്യപ്പെട്ടു വിവിധ വനിതാ സംഘടനകൾ നടത്തിയ സമരം പ്രഹസനവും അപഹാസ്യവുമാണെന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റി. ഭരണത്തിലിരിക്കുന്നവർ തങ്ങൾക്കെതിരെ തന്നെ സമരം നടത്തി സെൽഫ് ഗോൾ അടിയ്ക്കുകയാണ്.
സമരം നടത്തിയവർ നഗരസഭയുടെ അധ്യക്ഷ സ്ഥാനത്ത് ഇരുന്നപ്പോൾ വനിതാ ഹോസ്റ്റലിന്റെ സ്ഥിതി എന്തായിരുന്നു എന്നുകൂടി ഓർക്കണം. യുഡിഎഫ് കൗൺസിലർ അങ്കണവാടിക്ക് വേണ്ടി സ്ഥലം ആവശ്യപ്പെട്ടപ്പോഴാണ് വനിതാ ഹോസ്റ്റലിനെ കുറിച്ച് ഭരണകക്ഷി മഹിളാ സംഘടനകൾക്ക് ഓർമ്മ വന്നതെന്നത് വെറും യാദൃശ്ചികതയായി കാണാൻ കഴിയില്ല.







