Hot Posts

6/recent/ticker-posts

ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമഗ്ര മാറ്റം അനിവാര്യം- ജോസ്.കെ.മാണി എം.പി



കോട്ടയം: ലോക തൊഴിൽ മേഖലയുടെ മാറ്റങ്ങൾക്ക് അനുസൃതമായി ഉന്നത വിദ്യാഭ്യാസ മേഖലിൽ സമഗ്ര മാറ്റങ്ങൾ ഉണ്ടാവേണ്ടതുണ്ടെന്ന് കേരള കോൺ (എം) ചെയർമാൻ ജോസ്.കെ.മാണി എം.പി.പറഞ്ഞു. കോട്ടയത്ത് ആരംഭിച്ച ട്രിപ്പിൾ ഐ.ടി ഉൾപ്പെടെയുള്ള കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഴി യുവജനങ്ങൾക്ക് ഉയർന്ന തൊഴിൽ അവസരങ്ങൾ ലഭ്യമാക്കിയതായി അദ്ദേഹം പറഞ്ഞു.


അദ്ധ്യാപക മേഖലയിലെ നിയമനങ്ങളുമായി ബന്ധപ്പെട്ടുള്ള അവശേഷിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ഇടപെടൽ നടത്തുമെന്നും ജോസ്.കെ.മാണി അറിയിച്ചു. പാലായിൽ നടന്ന സ്കൂൾ ടീച്ചേഴ്സ് ഫ്രണ്ട് കോട്ടയം ജില്ലാ സമ്മേളനം പാലായിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 




ജില്ലാ പ്രസിഡൻറ് ജോബി വർഗീസ് കുളത്തറയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തോമസ് ചാഴികാടൻ എം.പി മുഖ്യ പ്രഭാഷണം നടത്തി. പ്രൊഫ. ലോപ്പസ് മാത്യു സന്ദേശം നൽകി. ടോമി കെ.തോമസ്, എം.ജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റം​ഗം പ്രൊഫ.ബാബു
മൈക്കിൾ, പെണ്ണമ്മ തോമസ്, ടോബിൻ കെ അലക്സ്, ഷൈൻ ജോസ്, ജോർജുകുട്ടി ജേക്കബ്, പി.രാധാകൃഷ്ണക്കുറുപ്പ്, ജിജി.കെ.ജോസ്, ബിനോയി ടോം എന്നിവർ പ്രസംഗിച്ചു.


ഉച്ചകഴിഞ്ഞ് നടന്ന ജില്ലാ കൗൺസിൽ യോഗം മിനി എം.മാത്യു ഉദ്ഘാടനം ചെയ്തു. സാജൻ അലക്സ് അധ്യക്ഷത വഹിച്ച യോഗത്തിൽ സാജു എബ്രാഹം, സിജു സെബാസ്ത്യൻ, ജോഷി ഇലഞ്ഞിയിൽ ,സിറിയക് നരിതൂക്കിൽ എന്നിവർ പ്രസംഗിച്ചു.


എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടവരെ സംരക്ഷിക്കുന്നവർക്ക് സഹായം ഉറപ്പുവരുത്തേണ്ടതുണ്ടെന്നും അവർ പറഞ്ഞു.




Reactions