Hot Posts

6/recent/ticker-posts

കാവുംകണ്ടം ഇടവകയിൽ അവാർഡ് വിതരണം ചെയ്തു



കാവുംകണ്ടം: കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി ഇടവകയിൽ വ്യക്തിഗത തലത്തിൽ നേട്ടം കൈവരിച്ചവരെ ഉപഹാരം നൽകി ആദരിച്ചു. ഇടവകയിലെ ഏറ്റവും മികച്ച കർഷകനുള്ള കർഷക പ്രതിഭാ അവാർഡ് ബിജു ജോസ് കരസ്ഥമാക്കി. 


മികച്ച കർഷകനുള്ള ഫാം സ്റ്റാർ അവാർഡിന് അനു ആന്റണി കോഴിക്കോട്ട്, ബിജു തോമസ് കോഴിക്കോട്ട്, ടോം തോമസ് കോഴിക്കോട്ട് എന്നിവർ അർഹരായി. മികച്ച വ്യവസായ സംരംഭകനുള്ള ബിസിനസ് സ്റ്റാർ അവാർഡ് ഷാജു സെബാസ്റ്റ്യൻ കോഴിക്കോട്ടിന് ലഭിച്ചു. 



സണ്ണി പുളിക്കൽ മികച്ച കലാകാരനുള്ള പുരസ്കാരം നേടി. കുഞ്ഞു മിഷനറി ക്വിസ് മത്സരത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ സിംന സിജു കോഴിക്കോട്ട്, ഫെഡറൽ ബാങ്കിൽ ഉന്നത ജോലി ലഭിച്ച റീജാ ടോം കോഴിക്കോട്ട് എന്നിവർക്കുള്ള അവാർഡും നൽകി. 


കാവുംകണ്ടം ഇടവക കുടുംബ കൂട്ടായ്മയുടെയും ഇടവക ദിനാഘോഷത്തിന്റെയും സംയുക്ത സമ്മേളനത്തിൽ ഫാ. സ്കറിയ വേകത്താനം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പാലാ രൂപത വികാരി ജനറാളും മാർ സ്ലീവ മെഡി സിറ്റി മാനേജിങ് ഡയറക്ടറുമായ മോൺ. റവ. ഡോ. ജോസപ്പ് കണിയോടിക്കൽ അവാർഡുകൾ വിതരണം ചെയ്തു.


ഡേവിസ് കല്ലറയ്ക്കൽ, ബിൻസി ജോസ് ഞള്ളായിൽ, ജോഷി കുമ്മേനിയിൽ, തോമസ് കുമ്പളാങ്കൽ, ജോയൽ ആമിക്കാട്ട്, ആര്യ പീടികയ്ക്കൽ, സണ്ണി വാഴയിൽ, ജോസ് തയ്യിൽ, ജോജോ പടിഞ്ഞാറയിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.




Reactions