Hot Posts

6/recent/ticker-posts

പാലായിലെ പൊതുപ്രവർത്തകൻ സന്മനസ്സ് ജോർജിനെ കാണ്മാനില്ല



പാലായിലെ പൊതു പ്രവർത്തകൻ സന്മനസ്സ് ജോർജിനെ ഇന്നലെ മുതൽ(13-02.2022) കാണ്മാനില്ല കാണാതാവുന്ന സമയത്ത് കാഞ്ഞിരപ്പള്ളി ഭാഗത്തേക്കാണ് പോയിരിക്കുന്നത് , KL62 2970 നമ്പർ കറുത്ത നിറമുള്ള മാരുതി ആൾട്ടോ കാർ ആണ് ഉപയോഗിച്ചിരുന്നത്.



പ്രമേഹ രോഗത്തിന് ചികിത്സയ്ക്കായി പൈക പുതിയിടം ആശുപത്രിയിൽ ഇന്നലെ രാവിലെ  എത്തിയതിനു ശേഷം പിന്നീട് വിവരമൊന്നും ലഭിച്ചിട്ടില്ല.രാവിലെ 9.30 നാണു ആശുപത്രിയിൽ എത്തിയത്.



പിന്നീട് ഫോണിൽ ബന്ധപ്പെട്ടപ്പോൾ ബെല്ല് ഉണ്ടായിരുന്നെങ്കിലും പ്രതികരണം ഉണ്ടായിട്ടില്ല. പോലീസ് ലൊക്കേഷൻ നോക്കിയപ്പോൾ കാഞ്ഞിരപ്പള്ളി,ആനക്കല്ല് പ്രദേശമാണ് ലഭിച്ചിട്ടുള്ളത്.


കുടുംബാംഗങ്ങൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.ആളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പാലാ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്നു അറിയിക്കുന്നു.ഏറെ കാലമായി പാലായിൽ സന്മനസ് എന്ന സംഘടനയുടെ സാരഥിയായി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരികയായിരുന്നു സന്മനസ്  ജോർജ്.








Reactions