Hot Posts

6/recent/ticker-posts

ബൈക്ക് മോഷണം; യുവാവ് അറസ്റ്റിൽ



പാലാ ഉള്ളനാട് ഭാഗത്തുനിന്നും ബൈക്ക് മോഷ്ടിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉള്ളനാട് ഷാപ്പ് ഭാഗത്ത് കല്ലമ്പള്ളിയിൽ വീട്ടിൽ  വർക്കി മകൻ ഡോൺ ജോർജ് (23) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. 


ഇയാൾ കഴിഞ്ഞ ദിവസം ഉള്ളനാട് ഷാപ്പിന്റെ സമീപത്തിരുന്ന  മീന്‍ കച്ചവടക്കാരനായ യുവാവിന്റെ സ്‌പ്ലെൻഡർ ബൈക്ക് മോഷ്ടിച്ചുകൊണ്ട് പോവുകയായിരുന്നു. പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം  ശാസ്ത്രീയമായ പരിശോധനയിലൂടെ ഇയാളാണ് ബൈക്ക് മോഷ്ടിച്ചതെന്ന്   കണ്ടെത്തുകയും പിടികൂടുകയുമായിരുന്നു.



പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസൺ, എസ്.ഐ എബ്രഹാം കെ.എം, ജോജൻ ജോർജ്, സി.പി.ഓ മാരായ ജോഷി,ജോജി എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.ഇയാളെ കോടതിയിൽ ഹാജരാക്കി.









Reactions