Hot Posts

6/recent/ticker-posts

പ്രതിപക്ഷം എത്ര സത്യാഗ്രഹം നടത്തിയാലും വിമൻസ് ഹോസ്റ്റൽ വനിതകൾക്ക് മാത്രം: ആൻ്റോ പടിഞ്ഞാറേക്കര


പാലാ: നഗരസഭയിലെ കിഴതടിയൂർ വാർഡിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അംഗൻവാടി സുരക്ഷിതമായ മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റി  സ്ഥാപിക്കുന്നതിന് ഭരണപക്ഷം അനുകൂലമാണന്നും മറിച്ചുള്ള ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്നും കേരളാ കോൺഗ്രസ് (എം).




വനിതകൾക്ക് സുരക്ഷിതമായ താമസ സൗകര്യം ലഭ്യമാകുന്ന വർക്കിംഗ് വിമൻസ് ഹോസ്റ്റൽ നശിപ്പിച്ച് അതിനുള്ളിൽ അംഗൻവാടി സ്ഥാപിക്കണമെന്നതിനെയാണ് കേരളാ കോൺഗ്രസ് (എം) ശക്തയുക്തം എതിർക്കുന്നത്. 


വനിതാ സംഘടനകളും ജീവനക്കാരുടെ സംഘടനകളും ഹോസ്റ്റൽ വേണമെന്ന് ആവശ്യമുന്നയിച്ചിട്ടുണ്ട്. ഇതിൻ്റെ പേരിൽ പ്രതിപക്ഷം എത്ര സത്യാഗ്രഹം നടത്തിയാലും ഭരണപക്ഷം മുട്ടു മടക്കില്ലന്നും കേരള കോൺ' (എം) പാർലമെൻ്ററി പാർട്ടി ലീഡർ ആൻ്റോ പടിഞ്ഞാറേക്കര പറഞ്ഞു.


അതുകൊണ്ടാണ് വർക്കിംഗ് വിമൻസ് ഹോസ്റ്റലിലും കോമ്പൗണ്ടിലും അംഗൻവാടി അനുവദിക്കേണ്ടായെന്ന തീരുമാനം നഗരസഭാ കൗൺസിലിൽ ഭരണപക്ഷം ഒറ്റകെട്ടായി എടുത്തത്. പാലാ നഗരസഭയിലെ ഭരണപക്ഷത്തെ ഉൾപ്പെടെ 16 ഓളം വാർഡുകളിൽ വാടക കെട്ടിടത്തിലാണ് അംഗൻവാടി പ്രവർത്തിക്കുന്നത്. കിഴതടിയൂർ വാർഡിലും 6 വർഷമായി വാടക കെട്ടിടത്തിലാണ് പ്രവൃത്തിക്കുന്നത്.






പ്രതിപക്ഷ ധർണയിൽ വാർഡിൽ നിന്നും പങ്കെടുത്തത് ഒരാൾ മാത്രം

അംഗൻവാടി വിഷയത്തിൽ പ്രതിപക്ഷം കെ എം മാണിയുടെ പ്രതിമയ്ക്ക് മുൻപിൽ സമരം നടത്തിയപ്പോൾ ആ വാർഡിൽ നിന്ന് പങ്കെടുത്തത് ഒരാൾ മാത്രമാണ്. ഈ അംഗൻവാടിയിൽ സ്ഥിരമായി എത്തുന്നത് ഏതാനും കുട്ടികൾ മാത്രമാണ്. രജിസ്റ്ററിൽ പോലും 6 പേർ മാത്രമാണ്. 


അംഗൻവാടി വിഷയം പഠിക്കുവാൻ അവിടെ എത്തിയ വനിതാ സംഘടനാ നേതാക്കൾ ഇതു നേരിട്ട് ബോദ്ധ്യപ്പെട്ട് റിപ്പോർട്ട് ചെയ്തിരുന്നു.
ഇതിൽ നിന്ന് ആ വാർഡിലെ ജനങ്ങൾ പോലും വസ്തുത മനസ്സിലാക്കി കഴിഞ്ഞതായും ആൻ്റോ പടിഞ്ഞാറേക്കര പറഞ്ഞു. 

ഭരണപക്ഷത്ത്  ഈ വിഷയത്തിൽ അനൈക്യം ഉണ്ടാക്കാമെന്ന് പ്രതിപക്ഷം വിചാരിച്ചാൽ അത് വ്യാമോഹം മാത്രമാണ്. ഭരണമുന്നണി ഒറ്റക്കെട്ടായി മുന്നോട്ട് പോകും. ചെയർപേഴ്സൺ തെരഞ്ഞടുപ്പിൽ പോലും ഒറ്റക്കെട്ടായി വോട്ട് ചെയ്യാൻ സാധിക്കാത്ത പ്രതിപക്ഷമാണ് പാലാ നഗരസഭയിലുള്ളത്. അന്ന് ഉണ്ടായ ഭിന്നത മറയ്ക്കുന്നതിനാണ് ഇപ്പോൾ വീണ്ടും സമരവുമായി ഇറങ്ങിയിരിക്കുന്നതെന്നും ആൻ്റോ പറഞ്ഞു. 


Reactions