Hot Posts

6/recent/ticker-posts

ആറരവര്‍ഷത്തിനുള്ളിൽ പോലീസുകാര്‍ പ്രതികളായ 251 സ്ത്രീപീഡനക്കേസ്



തിരുവനന്തപുരം: ആറരവര്‍ഷത്തിനിടെ പോലീസുകാര്‍ പ്രതികളായ 251 സ്ത്രീപീഡനക്കേസ്. കഴിഞ്ഞ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കാലംമുതലുള്ള കണക്കാണ് മുഖ്യമന്ത്രി നിയമസഭാ ചോദ്യത്തിന് മറുപടിയായി നല്‍കിയത്. കഴിഞ്ഞവര്‍ഷം മാത്രം 58 കേസെടുത്തു.



2016-നു ശേ ഷം ഏറ്റവുമധികം പോലീസുകാര്‍ പ്രതികളായി സ്ത്രീപീഡനക്കേസുകള്‍ രജിസ്റ്റര്‍ചെയ്തതും 2022-ലാണ്. ഇക്കാലയളവില്‍ ആകെ രജിസ്റ്റര്‍ചെയ്ത സ്ത്രീപീഡനക്കേസ് 98,870 ആണ്.


2016 ജൂണ്‍മുതല്‍ 2022 ഡിസംബര്‍വരെ 2199 കൊലപാതകം നടന്നിട്ടുണ്ടെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നല്‍കി.












Reactions