Hot Posts

6/recent/ticker-posts

'ഓപ്പറേഷന്‍ ആഗ്'; സംസ്ഥാന വ്യാപകമായി ഗുണ്ടാ വേട്ടയുമായി പൊലീസ്


ഓപ്പറേഷന്‍ ആഗ് എന്ന പേരില്‍ സംസ്ഥാന വ്യാപകമായി പൊലീസിന്റെ ഗുണ്ടാ വേട്ട. ബാങ്ക് അക്കൗണ്ടുകളും സൈബര്‍ രേഖകളും ഉള്‍പ്പെടെ പരിശോധിക്കുകയാണ്.




തിരുവനന്തപുരത്ത് 287 ഗുണ്ടകളും പാലക്കാട് 137 ഗുണ്ടകളും അറസ്റ്റിലായി. കോഴിക്കോട് നഗരത്തില്‍ 85 പേരാണ് പിടിയിലായത്.


ഗുണ്ടകള്‍ക്കും ക്രിമിനലുകള്‍ക്കുമെതിരെയുള്ള സംസ്ഥാന വ്യാപക നടപടി കടുപ്പിച്ചിരിക്കുകയാണ് പൊലീസ്.


തിരുവനന്തപുരം റൂറല്‍ ഡിവിഷനില്‍ 184 പേരെയും സിറ്റിയില്‍ 113 പേരെയുമാണ് അറസ്റ്റ് ചെയ്തത്. കൊച്ചിയും 49 പേര്‍ പിടിയിലായിട്ടുണ്ട്.


കോട്ടയം ജില്ലയില്‍ ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ വ്യാപക പരിശോധന നടന്നു. 



Reactions