പ്രശസ്ത തീർത്ഥാടന കേന്ദ്രമായ പാലാ ളാലം പഴയ പള്ളിയിൽ വലിയ നോയമ്പിന് തുടക്കം കുറിച്ചു കൊണ്ടുള്ള വിഭൂതി തിരുനാൾ ആഘോഷിച്ചു. വിഭൂതിയുടെ തിരുകർമ്മങ്ങൾക്ക് തീർത്ഥാടന കേന്ദ്ര വികാരി ഫാദർ ജോസഫ് തടത്തിൽ മുഖ്യ കാർമികത്വം വഹിച്ചു.
എല്ലാവരും അനുതപിച്ച് പ്രാർത്ഥനയിലും ഉപവാസത്തിലും ദാന ധർമ്മങ്ങളിലും ഈ നോമ്പുകാലം ഫലദായകമാക്കണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
തീർത്ഥാടന കേന്ദ്രം വികാരി ഫാദർ ജോസഫ് തടത്തിലിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയിൽ ഫാദർ ജോസഫ് ആലഞ്ചേരി, ഫാദർ സ്കറിയ മേനാംപറമ്പിൽ ,ഫാദർ മാത്യു വാഴച്ചാരിക്കൽ എന്നിവരും വിവിധ മഠങ്ങളിലെ മദർ സുപ്പരിയേഴ്സും ചേർന്ന് എല്ലാവർക്കും കുരിശു വരച്ചു. ആയിരക്കണക്കിന് വിശ്വാസികൾ തിരുകർമ്മങ്ങളിൽ പങ്കെടുത്തു.









