Hot Posts

6/recent/ticker-posts

ആധാർ വോട്ടർ ഐഡിയുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ഒരു വർഷത്തേക്ക് കൂടി നീട്ടി



ആധാർ കാർഡും വോട്ടർ ഐഡിയും ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി കേന്ദ്ര സർക്കാർ ഒരു വർഷത്തേക്ക് കൂടി നീട്ടി. 2024 മാർച്ച് 31 ആണ് ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിക്കുന്നതിനുള്ള പുതുക്കിയ സമയപരിധി. നേരത്തെ നൽകിയ സമയപരിധി ഈ വർഷം ഏപ്രിൽ ഒന്ന് വരെയായിരുന്നു.



ഒരേ വ്യക്തി ഒന്നിലധികം മണ്ഡലങ്ങളിലോ ഒരേ മണ്ഡലത്തിലോ വോട്ടർ പട്ടികയിൽ വരുന്നത് തടയുന്നതിനാണ് പ്രധാനമായും ആധാറും വോട്ടർഐഡിയും ബന്ധിപ്പിക്കുന്നത്. ഇതിലൂടെ കള്ളവോട്ട് തടയാനാകുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ കരുതുന്നു.







Reactions