Hot Posts

6/recent/ticker-posts

റോഡ് നിര്‍മ്മാണത്തിനായി വഴിയടച്ചു കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി യുവാവിന് പരിക്ക്



കാരാപ്പുഴ സ്വദേശി ജിഷ്ണുവിന്റെ കഴുത്തിലാണ് കയര്‍ കുരുങ്ങിയത്. കയര്‍ കഴുത്തില്‍ കുരുങ്ങിയും നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞുമാണ് പരിക്കേറ്റത്.



ബൈക്ക് ഓടിക്കുന്നതിനിടെ, കയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് അടക്കം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. വീഴ്ചയില്‍ കാലിനും കൈയ്ക്കും ഉള്‍പ്പെടെ പരിക്കുണ്ടെന്നും ജിഷ്ണു പറഞ്ഞു.


റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് ബോര്‍ഡ് ഒന്നും സ്ഥാപിച്ചിരുന്നില്ലെന്ന് ജിഷ്ണു പറയുന്നു. റോഡിന് കുറുകെ കയര്‍ കെട്ടിയിട്ടുണ്ട് എന്ന് തിരിച്ചറിയുന്നതിന് തുണിയോ മറ്റോ കെട്ടാന്‍ പോലും തയ്യാറായില്ലെന്നും ജിഷ്ണു പറഞ്ഞു.














Reactions