Hot Posts

6/recent/ticker-posts

അങ്കമാലിയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബുകൾ ഇടിഞ്ഞ് വീണ് രണ്ട് പേർ മരിച്ചു



കൊച്ചി: അങ്കമാലി കറുകുറ്റിയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെ കോൺഗ്രീറ്റ് സ്ലാബുകൾ ഇടിഞ്ഞു വീണുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. ജോണി അന്തോണി (52), വെസ്റ്റ്‌ ബംഗാൾ സ്വദേശിയായ അലി ഹസൻ (30), എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. മരിച്ച രണ്ട് പേരും കെട്ടിട നിർമ്മാണ തൊഴിലാളികളാണ്. 



അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. കറുകുറ്റി ഫൊറോന പള്ളിയുടെ സമീപത്ത് പണി നടക്കുന്ന കെട്ടിടത്തിന്‍റെ സ്ലാബാണ് ഇടിഞ്ഞ് വീണത്. തൊഴിലാളികൾ മുകളിലേക്ക് കയറുന്നതിനിടെയാണ് അപകടമുണ്ടായത്. 


രണ്ടുപേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ മൂന്ന് പേരിൽ ഒരാളുടെ നില ഗുരുതരമാണ്.






Reactions