Hot Posts

6/recent/ticker-posts

പനയ്ക്കപ്പാലം പ്ലാശനാൽ റൂട്ടിൽ വാഹനാപകടം; ഒരാൾ മരിച്ചു



പിക്കപ്പും ബൈക്കും കൂട്ടിയിടിച്ചാണ് അപക‌ടം ഉണ്ടായത്. ബൈക്കിൽ സഞ്ചരിച്ചിരുന്ന ഒരാൾ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.  തലപ്പലം സ്വദേശിയായ അനന്തു(19) ആണ് മരിച്ചത്. 


ഒരാൾക്ക് ​ഗുരുതരമായി പരിക്കേറ്റു. പനക്കപ്പാലം പ്ലാശനാൽ റൂട്ടിൽ സെൻറ് ജോർജ് തടി മില്ലിന് സമീപമാണ് അപകടമുണ്ടായത്. ഉച്ചയ്ക്ക് 12.15-ഓടെ ആയിരുന്നു അപകടം. 


റോഡിലെ വളവിൽ കോഴിത്തീറ്റയുമായി പോവുകയായിരുന്ന പിക്കപ്പ് ലോറിയിലാണ് ബൈക്ക് ഇടിച്ചത്. 


അപകടത്തിൽപ്പെട്ട യുവാക്കളിൽ ഒരാൾ പൂഞ്ഞാർ മുരിങ്ങപ്പുറം സ്വദേശിയാണ്. മൃതദേഹം മേരിഗിരിയിലെ സ്വകാര്യ ആശുപത്രിയിൽ. 













Reactions