Hot Posts

6/recent/ticker-posts

കൊട്ടാരമറ്റത്തെ പന്തൽ; പ്രതിഷേധം വ്യാപകം



എംവി ​ഗോവിന്ദന്റെ യാത്രയെ സ്വീകരിക്കാൻ പാലാ കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് മുക്കാൽ ഭാ​ഗവും ഉപയോ​ഗപ്പെടുത്തി പന്തൽ നിർമ്മിച്ചതിൽ വ്യാപക പ്രതിഷേധം. വിവിധ രാഷ്ട്രീയ പാർട്ടികൾ ഇതിനെതിരെ പ്രതിഷേധവുമായി എത്തിയിട്ടുണ്ട്. പ്രായമായവരും കുട്ടികളുമായി എത്തുന്നവരുമെല്ലാം വെയിലത്ത് കാത്തുനിൽക്കേണ്ട അവസ്ഥയാണ്. 



ബസ് ജീവനക്കാർക്കും കച്ചവടക്കാർക്കുമുള്ള പലവിധ ബുദ്ധിമുട്ടുകൾ വേറെ. 11-ാം തീയതിയാണ് പരിപാടി. ഇനിവരുന്ന ദിവസങ്ങളിലെല്ലാം ഈ സ്ഥിതി തുടരാനാണ് സാധ്യത.


ദിവസേന 100 കണക്കിന് സ്വകാര്യബസുകളും ആയിരക്കണക്കിന് പൊതുജനങ്ങളും ഉപയോ​ഗിക്കുന്ന ബസ് സ്റ്റാൻഡ് കെട്ടിയടച്ച് വാഹന ​ഗതാ​ഗതം നിരോധിക്കുന്നത് തെറ്റായ കീഴ് വഴക്കം ആണെന്ന് യുഡിഎഫ് കോട്ടയം ജില്ല ചെയർമാൻ സജി മഞ്ഞക്ക‌ടമ്പിൽ ആരോപിച്ചു. സിപിഎം നിലപാട് അപലപനീയവും ജനങ്ങളോടുള്ള വെല്ലുവിളിയുമാണെന്ന് ഇന്ത്യൻ നാഷണൽ കോൺ​ഗ്രസ് പാലാ ബ്ലോക്ക് കുറ്റപ്പെടുത്തി. ബിജെപിയും സംഭവത്തിൽ പ്രതിഷേധവുമായി എത്തിയിട്ടുണ്ട്.











Reactions