Hot Posts

6/recent/ticker-posts

കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി പള്ളിയിൽ വാർഷിക ധ്യാനം 23ന് ആരംഭിക്കും



കാവുംകണ്ടം:  കാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി ഇടവകയിൽ വലിയ ആഴ്ചയ്ക്ക് ഒരുക്കമായി യേശുവിന്റെ പീഡാസഹന മരണ ഉത്ഥാന പെസഹാ രഹസ്യങ്ങളെ ധ്യാനിച്ചുകൊണ്ട് മാർച്ച് (23, 24, 25 - [ വ്യാഴം, വെള്ളി, ശനി]) തീയതികളിൽ വാർഷിക ധ്യാനം നടത്തുന്നു. 


കുടക്കച്ചിറ ഗുഡ് ന്യൂസ്‌ ഡിവൈൻ റീട്രീറ്റ് സെന്റർ ഡയറക്ടർ ഫാ. ജോയി വള്ളിയാംതടത്തിൽ & ടീം ധ്യാനം നയിക്കുന്നതാണ്. വൈകുന്നേരം എല്ലാ ദിവസവും 5 മണിക്ക് വിശുദ്ധ കുർബാനയോടെ ആരംഭിച്ച് 9 മണിക്ക് ധ്യാനം സമാപിക്കും. 


24 വെള്ളിയാഴ്ച വൈകുന്നേരം 4:30ന് കുമ്പസാരം. ഫാ. സ്കറിയ വേകത്താനം, ബിജു കോഴിക്കോട്ട്, ടോം തോമസ് കോഴിക്കോട്ട്, ജോർജ്കുട്ടി വല്യാത്ത് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.






Reactions