Hot Posts

6/recent/ticker-posts

രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ വിവിധ പരിപാടികൾ നടത്തി



രാമപുരം: മാർ ആഗസ്തീനോസ് കോളേജ്  മാനേജ്മെന്റ് ഡേ  CELESTE 2023 ഉം  ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിച്ച PRIDORA  മാഗസിന്‍റെ പ്രകാശനവും നടത്തി. ഓക്സിജൻ ഗ്രൂപ്പ്  സി ഇ ഒ, ഷിജോ കെ തോമസ് ഉദ്‌ഘാടനം  നിർവ്വഹിച്ചു.  കോളേജ് മാനേജർ റവ. ഡോ ജോർജ് വർഗ്ഗീസ് ഞാറക്കുന്നേൽ അധ്യക്ഷത വഹിക്കുകയും  മാഗസിൻ പ്രകാശനം നടത്തുകയും ചെയ്തു.   



പ്രിൻസിപ്പൽ ഡോ. ജോയ് ജേക്കബ്, വൈസ് പ്രിൻസിപ്പൽ ഫാദർ ജോസഫ് ആലഞ്ചേരിൽ, അസോസിയേഷൻ പ്രസിഡന്റ് ഫാ. ഡോ. ബോബി ജോൺ, ഡിപ്പാർട്ട്മെന്റ് മേധാവി ലിൻസി ആന്റണി അസോസിയേഷൻ സെക്രട്ടറി ആൻസൺ ബേബി, മൃദുല ജോണി, എന്നിവർ ആശംസകൾ അറിയിച്ചു. 


പരിപാടിയിൽ  ഡിപ്പാർട്ട്മെന്റിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുകയും, വിവിധ മത്സരങ്ങളിൽ ജേതാക്കളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. തുടർന്ന് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ നടത്തപ്പെടുകയും ചെയ്തു.


 അസോസിയേഷൻ്റെ ദിനാഘോഷ പരിപാടികൾക്ക് സരുൺ കുമാർ,  അലൻ്റ് സിബി, സ്നേഹ എൽസ ജോസ്, അഞ്ചു സെബാസ്റ്റ്യൻ എന്നിവരും അസോസിയേഷൻ പ്രതിനിധികളും നേതൃത്വം നൽകി.




Reactions