ഇടുക്കി: യുവതിയുടെ മൃതദേഹം കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി. കാഞ്ചിയാർ പേഴുംകണ്ടം വട്ടമുകളേൽ ബിജേഷിന്റെ ഭാര്യ പി ജെ വത്‌സമ്മ (അനുമോൾ ) ആണ് മരിച്ചത്. വത്സമ്മയുടെ മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം.
കൊലപാതകമെന്നാണ് പ്രാഥമിക വിവരം. വത്സമ്മയുടെ ഭർത്താവ് ബിജേഷിനെ കാൺമാനില്ല.വീടിനുള്ളിലെ, കിടപ്പുമുറിയില്‍, കട്ടിലിനടിയിലായി കമ്പിളി പുതപ്പു കൊണ്ട് പൊതിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഏതാനും ദിവസങ്ങളായി, അനുമോളെ കുറിച്ച് വിവരങ്ങള്‍ ഇല്ലായിരുന്നു.
ഇതോടെ ബന്ധുക്കള്‍ വീട്ടില്‍ അന്വേഷിച്ച് എത്തുകയായിരുന്നു. വീട് പൂട്ടിയിട്ടിരിയ്ക്കുന്നത് കണ്ടതോടെ കതക് തകര്‍ത്ത് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
അനുമോളും ഭര്‍ത്താവ് ബിജേഷും മാത്രമാണ് പേഴുംകണ്ടത്തെ വീട്ടില്‍ താമസിച്ചിരുന്നത് ഭര്‍ത്താവ് ബിജേഷിനെ ഏതാനും ദിവസങ്ങളായി കാണാനില്ല. കട്ടപ്പന പോലിസ് അന്വേഷണം ആരംഭിച്ചു. വത്സമ്മയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.







