Hot Posts

6/recent/ticker-posts

സ്‌കൂള്‍ വാര്‍ഷിക പരീക്ഷ ഇന്നു മുതൽ



തിരുവനന്തപുരം: ഒന്നു മുതല്‍ ഒമ്പതു വരെ ക്ലാസുകളിലെ കുട്ടികളുടെ സ്‌കൂള്‍ വാര്‍ഷിക പരീക്ഷ ഇന്നു (മാർച്ച് 13) മുതല്‍. ഒരേ സമയം കൂടുതല്‍ കുട്ടികള്‍ പരീക്ഷയ്ക്ക് വരുന്ന സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം ടൈംടേബിള്‍ പുനഃ ക്രമീകരിച്ചിരുന്നു.


പുതിയ ടൈംടേബിള്‍ പ്രകാരം ഉച്ചയ്ക്ക് 1.30 മുതലാണ് പരീക്ഷ. വെള്ളിയാഴ്ചകളില്‍ ഉച്ചക്ക് 2.15നാണ് പരീക്ഷകള്‍ നടക്കുക. 


ഒരേസമയം കൂടുതല്‍ കുട്ടികള്‍ പരീക്ഷയ്ക്ക് വരുന്ന സാഹചര്യത്തിലാണ് ടൈംടേബിളില്‍ മാറ്റം വരുത്തിയത്. പുതുക്കിയ ടൈംടേബിള്‍ https://education.kerala.gov.in വെബ്‌സൈറ്റില്‍ ലഭ്യമാണ്.



30 വരെ പരീക്ഷ നീളും. അപ്രതീക്ഷിത അവധിയെ തുടര്‍ന്ന് പരീക്ഷ മാറ്റിവയ്‌ക്കേണ്ട സാഹചര്യമുണ്ടെങ്കില്‍ അത് 31ന് നടത്തും.










Reactions