Hot Posts

6/recent/ticker-posts

ഇന്നസെന്റ് അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്




എറണാകുളം : പ്രശസ്ത നടനും മുൻ എം പിയുമായ ഇന്നസെന്റ് അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. കൊച്ചിയിലെ ലേക്‌‌ഷോർ ആശുപത്രിയിൽ വെൻറിലേറ്റിലാണിപ്പോൾ. 



ആരോഗ്യ നില മെച്ചപ്പെട്ടതിനെത്തുടർന്ന് ഐസിയുവിൽ നിന്ന് നേരത്തെ മുറിയിലേക്ക് മാറ്റിയിരുന്നെങ്കിലും ആരോഗ്യനില വീണ്ടും ഗുരുതരമാകുകയായിരുന്നു. അർബുദത്തെത്തുടർന്നുള്ള ശാരീരിക അസ്വസ്ഥതകൾ മൂലം രണ്ടാഴ്ച മുൻപാണ്  ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.








Reactions