Hot Posts

6/recent/ticker-posts

ഇന്നസെന്റിന്റെ നില അതീവ ഗുരുതരം; വാര്‍ത്താക്കുറിപ്പ് പുറത്തുവിട്ട് ആശുപത്രി അധികൃതര്‍



കൊച്ചി: നടനും മുന്‍ എം പിയുമായ ഇന്നസെന്റിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. കൊച്ചിയിലെ ലേക്‌ഷോര്‍ ആശുപത്രിയിലാണ് അദ്ദേഹമിപ്പോഴുള്ളത്.



ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഇന്നസെന്റ് ചികിത്സയില്‍ കഴിയുന്നതെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. വിപിഎസ് ലേക് ഷോര്‍ ഹോസ്‍പിറ്റല്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനിലാണ് ഇന്നസെന്റിന്റെ ആരോ​ഗ്യാവസ്ഥയെ കുറിച്ച്‌ വ്യക്തമാക്കിയിരിക്കുന്നത്. 


അര്‍ബുദബാധയുടെ ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് രണ്ട് ആഴ്‍ച മുമ്പാണ് ഇന്നസെന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാര്‍ച്ച്‌ ആദ്യവാരമാണ് ലേക്ക് ഷോറില്‍ അഡ്മിറ്റ്‌ ചെയ്തത്.







Reactions