Hot Posts

6/recent/ticker-posts

'ബൗദ്ധിക സ്വത്തവകാശ'ത്തേകുറിച്ച് ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി



എം.ഇ.എസ്  കോളേജ് എരുമേലിയുടെയും ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെയും സംയുക്താഭിമുഖൃത്തിൽ  ലയൺസ് ക്ലബ്സ് ഇൻ്റർനാഷണൽ ഡിസ്ട്രിക്ട് 318 B യുടെ യൂത്ത് എംപവർമെന്റ് പ്രോഗ്രാമിൻ്റെ ഭാഗമായി 'ബൗദ്ധിക സ്വത്തവകാശ'ത്തേകുറിച്ച് ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി.   



ഐ ക്യു എസി കോർഡിനേററർ രമാദേവി എ അദ്ധൃക്ഷത വഹിച്ചു. കോളേജ് വൈസ് പ്രിൻസിപ്പൽ ഷംലാബീഗം പരിപാടി ഉദ്​ഘാടനം ചെയ്തു. ലയൺസ് ക്ലബ്‌ ഡിസ്ട്രിക് സെക്രട്ടറി സിബി മാത്യൂ പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. 


ഐ പി ആർ സെൽ കോർഡിനേററർ ജസീല ഹനീഫ സ്വാഗതം ആശംസിച്ചു.അഡ്വ. തോമസ് ജോസഫ് ബൗദ്ധിക സ്വത്തവകാശത്തേക്കുറിച്ച് ക്ലാസ്സ്‌ എടുത്തു. ഈ കാലഘട്ടത്തിൽ എല്ലാ മേഖലയിലും ബൗദ്ധിക സ്വത്തവകാശത്തേക്കുറിച്ച്  ബോധവൽക്കരണം ആവശ്യമാണെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. 


സ്ററുഡൻസ് കോർഡിനേറ്റർ അനീറ്റ തോമസ് നന്ദി അർപ്പിച്ചു. മുന്നോറോളം വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു.










Reactions