Hot Posts

6/recent/ticker-posts

സില്‍വര്‍ സ്‌റ്റോം വാട്ടര്‍ തീം പാര്‍ക്ക് അടച്ചിടാന്‍ നിര്‍ദേശം



തൃശൂര്‍: വിദ്യാര്‍ഥികള്‍ക്ക് എലിപ്പനി ബാധിച്ചതിനെ തുടര്‍ന്ന് അതിരപ്പിള്ളിയിലെ സില്‍വര്‍ സ്‌റ്റോം വാട്ടര്‍തീം പാര്‍ക്ക് അടച്ചിടാന്‍ നിര്‍ദേശം. പാര്‍ക്കിലെത്തിയ നിരവധി വിദ്യാര്‍ഥികള്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജാണ് പാര്‍ക്ക് അടച്ചിടാന്‍ നിര്‍ദേശം നല്‍കിയത്.


ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് നടപടി. വെള്ളത്തിന്റെ സാമ്പിളും മറ്റും ആരോഗ്യ വകുപ്പ് കഴിഞ്ഞ ദിവസം ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതിന്റെ ഫലം വന്നിട്ടില്ല.


എന്നാല്‍ പ്രാഥമിക വിലയിരുത്തലിന്റെ ഭാഗമായിട്ടാണ് പാര്‍ക്ക് അടച്ചിടാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.













Reactions