Hot Posts

6/recent/ticker-posts

പ്രവചനം തെറ്റിയില്ല; സംസ്ഥാനത്ത്‌ വേനല്‍ മഴ



കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചതുപോലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വേനല്‍ മഴയെത്തി. പത്തനംതിട്ട, കോട്ടയം, എറണാകുളം,മലപ്പുറം എന്നീ ജില്ലകളില്‍ മഴ പെയ്തു.


പാലായിലും സമീപ പ്രദേശങ്ങളിലുമെല്ലാം വൈകുന്നേരം ഇടിയോടുകൂ‌ടിയ മഴ ലഭിച്ചു. 


വ്യാഴാഴ്ച രാത്രിയോടെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.






Reactions