Hot Posts

6/recent/ticker-posts

റബർ വിലസ്ഥിരതാ ഫണ്ട് അട്ടിമറിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് ഫ്രണ്ട് വായ് മൂടിക്കെട്ടി വഞ്ചനാദിനം ആചരിക്കുന്നു



ഉമ്മൻചാണ്ടി സർക്കാരിന്റെ കാലഘട്ടത്തിൽ റബർ കർഷകർക്ക് ആശ്വാസം പകരാൻ യുഡിഎഫ് സർക്കാരിൽ ധനകാര്യ മന്ത്രി ആയിരുന്ന കെ.എം.മാണി തുടക്കം കുറിച്ച റബർ വില സ്ഥിരത ഫണ്ട് അട്ടിമറിച്ച ഇടതു സർക്കാരിന്റെ റബർ കർഷക വഞ്ചനക്കെതിരെ 17/3/2023/ വെള്ളിയാഴ്ച കേരള യൂത്ത് ഫ്രണ്ട് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലാ കൊട്ടാരമറ്റം ജംഗ്ഷനിൽ കെഎം മാണി പ്രതിമയ്ക്ക് മുന്നിൽ വായ് മുടിക്കെട്ടി വഞ്ചനാദിനം ആചരിക്കുന്നു. 


കേരള യൂത്ത് ഫ്രണ്ട് കോട്ടയം ജില്ലാ പ്രസിഡണ്ട് ഷിജു പാറയിടുക്കിൽ അധ്യക്ഷത വഹിക്കും.
കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡണ്ട് സജി മഞ്ഞക്കടമ്പിൽ ഉദ്ഘാടനം ചെയ്യും.
യൂത്ത് ഫ്രണ്ട് സംസ്ഥാന ജില്ലാ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.








Reactions