Hot Posts

6/recent/ticker-posts

ഇന്ത്യയുൾപ്പെടെ 73% രാജ്യങ്ങളിൽ ഉപ്പിന്റെ അമിതോപയോ​ഗം; അളവ് കുറയ്ക്കണമെന്ന് ലോകാരോ​ഗ്യ സംഘടന



ഭക്ഷണത്തിൽ രുചി കൂട്ടുന്നതിൽ ഉപ്പിന് വലിയ സ്ഥാനമാണുള്ളത്. ഉപ്പിന്റെ അളവ് കൂടിയാലും കുറഞ്ഞാലും രുചി പാടേ മാറും. മിതമായ അളവിൽ മാത്രം ഉപ്പ് ഉപയോ​ഗിക്കുന്നതാണ് അഭികാമ്യം. 


എന്നാൽ പലരും ഭക്ഷണസാധനങ്ങളിൽ അളവില്ലാതെ ഉപ്പ് ഉപയോ​ഗിക്കുന്നവരാണ്. ഇപ്പോഴിതാ ലോകാരോ​ഗ്യസംഘടന വരെ ഇക്കാര്യത്തിൽ നിയന്ത്രണം വരുത്തേണ്ട സാഹചര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ്.



വ്യാഴാഴ്ച എല്ലാ രാജ്യങ്ങളെയും അഭിസംബോധന ചെയ്ത ലോകാരോ​ഗ്യസംഘടന ആളുകളുടെ ഉപ്പിന്റെ ഉപയോ​ഗം കുറയ്ക്കാനായി വിപുലമായ ശ്രമങ്ങൾ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടു. ഹൃദയസംബന്ധമായ ആരോ​ഗ്യപ്രശ്നങ്ങൾ, പക്ഷാഘാതം, കാൻസർ മുതലായ രോ​ഗങ്ങൾ പ്രതിരോധിക്കാനാണ് ഇതെന്നും ലോകാരോ​ഗ്യസംഘടന വ്യക്തമാക്കി.



ഈ സാഹചര്യത്തിൽ മുന്നോട്ടു പോയാൽ 2025ഓടെ സോഡിയത്തിന്റെ ഉപഭോ​ഗം 30 ശതമാനമായി കുറയ്ക്കണമെന്ന ലോകാരോ​ഗ്യസംഘടനയുടെ ലക്ഷ്യം കൈവരിക്കാൻ കഴിയില്ലെന്ന വിലയിരുത്തലിലാണ് പുതിയ നിർദേശം. അഞ്ചുശതമാനം രാജ്യങ്ങൾ മാത്രമാണ് സോഡിയം കുറയ്ക്കാനുള്ള നിർബന്ധിതവും സമ​ഗ്രവുമായ നയങ്ങൾ നടപ്പിലാക്കുന്നുള്ളു എന്നും ഇന്ത്യ ഉൾപ്പെടെയുള്ള 73 ശതമാനം രാജ്യങ്ങൾക്ക് അത്തരം നയങ്ങൾ നടപ്പിലാക്കാൻ കഴിയുന്നില്ലെന്നും ലോകാരോ​ഗ്യസംഘടനയുടെ റിപ്പോർട്ടിൽ പറയുന്നു.


ലോകാരോ​ഗ്യസംഘടനയുടെ നിർദേശ പ്രകാരം ഒരു പ്രായപൂർത്തിയായ വ്യക്തി ഒരുദിവസം കഴിക്കേണ്ട ഉപ്പിന്റെ അളവ് അഞ്ചു ​ഗ്രാമിൽ കുറവാണ്. പക്ഷേ ഭൂരിഭാ​ഗം പേരും 10.8 ​ഗ്രാം ഉപ്പ് ദിനവും ഡയറ്റിൽ ഉൾപ്പെടുത്തുന്നവരാണ് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 


ഇത് ബ്ലഡ് പ്രഷർ നില വർധിപ്പിക്കുകയും ഹൃദയാഘാതം, പക്ഷാഘാതം, വാസ്കുലർ ഡിമൻഷ്യ മുതലായ അവസ്ഥകളിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ഇവയെല്ലാം കാലങ്ങളായി പലർക്കും അറിയുന്നതാണെങ്കിലും ഉപ്പിന്റെ ഉപയോ​ഗത്തിൽ മാത്രം യാതൊരു കുറവും സംഭവിക്കുന്നില്ല.







Reactions