Hot Posts

6/recent/ticker-posts

കക്കുകളി നാടകം: പ്രതിഷേധ നില്പ് സമരം നടത്തി



അങ്കമാലി: കന്യാസ്ത്രീ മഠങ്ങളെ ദുരന്ത കേന്ദ്രങ്ങളാക്കിയുള്ള കക്കുകളി അപഹാസ്യ നാടക അവതരണം നിർത്തലാക്കണമെന്ന് കോൺഗ്രസ് ന്യൂനപക്ഷ ഡിപ്പാർട്ട്മെൻറ് നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രതിഷേധ സൂചകമായി നില്പ് സമരം നടത്തി. 


ഒരു മതവിഭാഗത്തെയും സ്ത്രീകളെയും അവരുടെ ജീവിക്കാനുള്ള അവകാശത്തെയും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ പൊതു സമൂഹത്തിൽ അവഹേളിച്ചിട്ടും സാംസ്കാരിക നായകർ നാളിത് വരെ ഒരക്ഷരം പ്രതികരിക്കാത്തത് അങ്ങേയറ്റം പ്രതിഷേധാർഹവും അപലപനീയവുമാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. 


കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ കെ.എസ് ഷാജി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ അസീസി മഞ്ഞളി അധ്യക്ഷത വഹിച്ചു. ജില്ല ചെയർമാൻ എൽദോ കെ ചെറിയാൻ മുഖ്യപ്രഭാഷണം നടത്തി. 


മുനിസിപ്പൽ കൗൺസിലർ സിനി മനോജ്, എം.ഒ ജോർജ്, ഷൈബി പാപ്പച്ചൻ,
ഇ.ജെ അല്ലി, കെ.വി. ബേബി, ചെറിയാൻ മുണ്ടാടൻ,  വി.എ ഡേവീഡ്, വി ടി ഷിജോ, ബേബി പോൾ, ഏലിയാസ് അയ്യമ്പിള്ളി, കെ.പിസനിൽ, സി.വി ഡേവീസ്, ജോയി തെക്കൻ, സി ഡി സാജു, തോമസ് അമ്പാടൻ എന്നിവർ പ്രസംഗിച്ചു.




Reactions