Hot Posts

6/recent/ticker-posts

വേനൽ ചൂടിൽ 'തണലാ'യി ഇടനാട് ബാങ്ക്



ദിനംപ്രതി അന്തരീക്ഷ താപനില വർധിച്ചു വരുന്ന സാഹചര്യത്തിൽ സഹകരണ ഡിപ്പാർട്മെന്റുമായി സഹകരിച്ചുകൊണ്ട് സഹകരണ തണ്ണീർ പന്തലുകൾ ഇടനാട് ബാങ്ക് ആരംഭിച്ചു. 


ബാങ്ക് വൈസ് പ്രസിഡന്റ്‌ എംകെ ഭാസ്കരൻ ഉദ്ഘാടനം നിർവഹിച്ചു. പാലാ സബ് ഇൻസ്‌പെക്ടർ രാജേഷ് കുമാർ കെകെ, സിപിഒ മാരായ ജോസ് സ്റ്റീഫൻ, ജോജി ജോസഫ്,  
ബാങ്ക് സെയിൽ ഓഫീസർ അനീഷ് ബേബി, ബോർഡ്‌ മെമ്പർ സുനിൽ എൻ എന്നിവർ പങ്കെടുത്തു. 



തണ്ണീർ പന്തലിൽ സംഭാരം, തണുത്ത വെള്ളം, നാരങ്ങാ വെള്ളം, പൈനാപ്പിൾ, തണ്ണിമത്തൻ എന്നിവ പൊതുജനങ്ങൾക്കായി സൗജന്യമായി ലഭ്യമാക്കിയിട്ടുണ്ട്.




Reactions