Hot Posts

6/recent/ticker-posts

സം​ഗീത ആൽബം 'അരുവിത്തുറ'യുടെ സ്വിച്ച് ഓൺ കർമ്മം നടന്നു





അരുവിത്തുറ : അരുവിത്തുറ  സെന്റ് ജോർജ് ഫൊറോനാ  പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഈ വർഷത്തെ (2023) തിരുനാളിനോടനുബന്ധിച്ച് ടീം അരുവിത്തുറ അണിയിച്ചൊരുക്കുന്ന ആൽബം 'അരുവിത്തുറ'യുടെ സ്വിച്ച് ഓൺ കർമ്മം  പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട്  നിർവഹിച്ചു.



തലനാട് ജോയിയാണ് രചനയും സംഗീതവും നിർവഹിച്ചിരിക്കുന്നത്. ഈ ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത ഗായകൻ കെസ്റ്റർ ആണ്. 


അരുവിത്തുറ പള്ളി വികാരി ഫാ.അഗസ്റ്റിൻ പാലക്കാപറമ്പിൽ, ഫാ ഡിറ്റോ തോട്ടത്തിൽ, ഫാ. തോമസ് കിഴക്കേൽ, ഫാ.ബിജു കുന്നായ്ക്കാട്ട്, തലനാട് ജോയി, തുടങ്ങിയവർ ചടങ്ങിൽ  പങ്കെടുത്തു. 




ഈ ഗാനം നാളെ രാവിലെ 6:30ന് അരുവിത്തറ പള്ളിയുടെ ഒഫീഷ്യൽ യൂട്യൂബ്  ചാനലിൽ റിലീസ് ചെയ്യും.

Reactions