Hot Posts

6/recent/ticker-posts

വണ്ടിയോടിക്കുമ്പോള്‍ 'ആപ്പില്‍' ആകാതിരിക്കാന്‍ ആപ്പ്




നിര്‍മിതബുദ്ധി ക്യാമറകള്‍ എവിടെയൊക്കെയുണ്ടെന്ന് അറിയാനുള്ള മൊബൈല്‍ ആപ്പുകളും പ്രചരിക്കുന്നു. ഇത്തരം ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് സംസ്ഥാനത്ത് കൂടിവരുന്നുണ്ട്. 


സാമൂഹിക മാധ്യമങ്ങളിലൂടെയും പരസ്പരം പറഞ്ഞുള്ള അറിവിലൂടെയുമാണ് ആപ്പ് ഇന്‍സ്റ്റാള്‍ചെയ്യുന്ന മലയാളികളുടെ എണ്ണം കൂടുന്നതായി പറയാനാകുന്നതെന്ന് സൈബര്‍ വിദഗ്ധര്‍ പറയുന്നു.ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ സൂക്ഷിച്ച് വേണമെന്ന മുന്നറിയിപ്പും ഇവര്‍ നല്‍കുന്നു.



ജി.പി.എസുമായുള്ള ബന്ധമാണ് ക്യാമറകളുടെ സ്ഥാനം ആപ്പിലൂടെ തിരിച്ചറിയാന്‍ മൊബൈല്‍ ഫോണ്‍വഴി സാധ്യമാകുന്നത്. ക്യാമറ സ്ഥാപിച്ചിരിക്കുന്ന സ്ഥലം എത്തുന്നതിന് അര കിലോമീറ്ററോട് അടുക്കുമ്പോള്‍ ആപ്പ് ഡോണ്‍ലോഡ് ചെയ്ത ഫോണില്‍ ശബ്ദസന്ദേശം എത്തും. 




സീറ്റ് ബെല്‍റ്റ് ധരിക്കുക, സ്പീഡ് പരിധി പാലിക്കുക തുടങ്ങിയ സന്ദേശങ്ങളാണിവ. രണ്ടുതവണ ഈ സന്ദേശം ഉണ്ടാകും. ക്യാമറ സ്ഥാപിച്ചിരിക്കുന്ന സ്ഥലത്തിന് 50 മീറ്റര്‍ അടുത്തെത്തുമ്പോള്‍ തുടര്‍ച്ചയായി ബീപ് ശബ്ദവും ഉണ്ടാകും.

ക്യാമറ സ്ഥലം കൃത്യമായിരുന്നോ എന്നറിയാന്‍ ആപ്പ്, ഫീഡ്ബാക്കും ചോദിക്കുന്നുണ്ട്. ഓരോ പ്രദേശത്തും വാഹനത്തിനുള്ള പരമാവധിവേഗം ആപ്പില്‍ കാണിക്കും. വാഹനം ഓടുമ്പോഴുള്ള വേഗവും സ്‌ക്രീനിലുണ്ടാവും. അടുത്തിടെ ഏറ്റവുംകൂടുതല്‍ ഇന്‍സ്റ്റാള്‍ ചെയ്തത് റഡാര്‍ബോട്ട് എന്ന ആപ്പാണ്. 

അഞ്ചുകോടിക്കുമേല്‍ ഫോണുകളില്‍ ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ നിയമപരമായി ഉപയോഗിക്കാവുന്ന ഈ ആപ്പ് തയ്യാറാക്കിയത് സ്പാനിഷ് കമ്പനിയാണ്. 4.82 ലക്ഷം റിവ്യൂകളുള്ള ഇതിന്റെ റേറ്റിങ് 4.2 ആണ്. ഇപ്പോള്‍ സൗജന്യമായിട്ടാണ് പ്ലേസ്റ്റോറില്‍ ഇതുള്ളത്.

Reactions