കോട്ടയം: ആറന്മുളയിലെ കോട്ടയിൽ പെറ്റമ്മ ബക്കറ്റിൽ ഉപേക്ഷിച്ച കുഞ്ഞ് കോട്ടയം കുട്ടികളുടെ ആശുപത്രിയിൽ സുഖം പ്രാപിച്ചു. 15 ദിവസത്തെ ചികിത്സയ്ക്കു ശേഷം കുഞ്ഞിനെ പത്തനംതിട്ട ഓമല്ലൂരിലുള്ള തണൽ ശിശുസംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റി.
ചൈൽഡ് ലൈൻ പ്രവർത്തകരായ രാജി, മിനി എന്നിവരാണു കുഞ്ഞിനെ ഏറ്റുവാങ്ങിയത്. കഴിഞ്ഞ നാലിനാണ് അതീവ ഗുരുതരാവസ്ഥയിലായ നവജാത ശിശുവിനെ ആശുപത്രിയിൽ എത്തിച്ചത്.
ആശുപത്രി സൂപ്രണ്ട് ഡോ. കെ.പി. ജയപ്രകാശിന്റെ നേതൃത്വത്തിൽ ഡോക്ടർമാരായ കെ.കെ.സൂര്യ, ബിനി ചാണ്ടി, ഡാർലി സാറാ മാമൻ, അരുൺ ജോർജ് എന്നിവരടങ്ങുന്ന സംഘം നടത്തിയ ചികിത്സയ്ക്കും പരിചരണത്തിനും ശേഷമാണ് കുഞ്ഞ് ജീവിതത്തിലേക്കു തിരിച്ചെത്തിയത്.





