Hot Posts

6/recent/ticker-posts

പ്രതീക്ഷയുടെ പൊൻകണിയൊരുക്കി വിഷുവിനെ വരവേറ്റ് നാട്




ഐശ്വര്യത്തിന്റെ കണിയൊരുക്കി വിഷു എത്തിയപ്പോൾ നാടെങ്ങും ആഘോഷ നിറവിലാണ്. പതിവുപോലെ കണികണ്ടുണർന്ന്, കൈനീട്ടം വാങ്ങി പുത്തനണിഞ്ഞ് സദ്യയുണ്ട് വിഷു ആഘോഷിക്കുകയാണ് നാടും ന​ഗരവും.



മലയാളിയുടെ കാർഷികവൃത്തിയുടെ ആരംഭ ദിനമാണ് വിഷു. കൃഷികളുടെ അടുത്ത ഘട്ടത്തിന്റെ തുടക്കം. വീടുകളിലേത് കൂടാതെ പ്രധാന ക്ഷേത്രങ്ങളിലും വിഷുക്കണി ദർശനത്തിന് സൗകര്യം ഒരുക്കിയിരുന്നു.


കണിയൊരുക്കാനുള്ള വെള്ളരിക്ക ഉൾപ്പെടെയുള്ള പച്ചക്കറികളും  ആഘോഷത്തിനുള്ള മറ്റ് വസ്തുക്കളും മറ്റും വാങ്ങുന്നവരുടെ തിരക്കായിരുന്നു വെള്ളിയാഴ്ച വിപണിയിലാകെ. വഴിയോരങ്ങളിൽ കൊന്നപ്പൂ വിൽക്കുന്നവരും സജീവമായിരുന്നു. കൊന്നപ്പൂക്കൾ ലഭിക്കാത്തവരെ ലക്ഷ്യമാക്കി കൃത്രിമ കൊന്നപ്പൂക്കളും ഇത്തവണ എത്തിയിരുന്നു.




പടക്ക വിപണിയും സജീവമായിരുന്നു.പൊട്ടുമ്പോൾ മനോഹരമാണെങ്കിലും പടക്ക വിപണിയിലും ഇത്തവണ വിലക്കയറ്റം ഉണ്ട്. ഇന്ധന വില വർധന ഉൾപ്പെടെ പ്രശ്നങ്ങൾ മൂലം പടക്കങ്ങൾക്കു 20 ശതമാനത്തിലധികം വില വർധിച്ചിട്ടുണ്ട്.

Reactions