തൊഴിലാളികളുടെയും നാട്ടുകാരുടെയും സഹായത്താൽ ഫയർ ഫോഴ്സും ചേർന്ന് ആം ദേവ് രാജീവ്, ചഞ്ചൽ പാർജൻ എന്നിവരെ രക്ഷപ്പെടുത്തകയും അപകടത്തിൽപ്പെട്ടവരെ സേനയുടെ ആംബുലൻസ് കോട്ടയം മെഡിക്കൽ കോളേജിൽ എത്തിക്കുകയും ചെയ്തു.
രക്ഷാപ്രവർത്തനങ്ങൾക്ക് കടുത്തുരുത്തി അഗ്നി രക്ഷാനിലയം സ്റ്റേഷൻ ഓഫീസർ കെ കലേഷ് കുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ രാജു സേവിയർ, എം ഗോപാലകൃഷ്ണൻ, എസ് മനോഹർ, അരുൺ പി എസ്, അനു കെ പി, ഗിരീഷ് ആർ, അഭിജിത്ത് എസ്, പി ടി സുരേഷ്, ഉണ്ണികൃഷ്ണപ്പണിക്കർ എന്നിവർ നേതൃത്വം നൽകി.





