നന്ദനയുടെ ഓര്‍മ ദിനത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ച് ഗായിക കെഎസ് ചിത്ര. മനസ് നിറയെ മകളെ കുറിച്ചുള്ള ഓര്‍മകളാണെന്നും അതെന്നും മായാതെ നില്‍ക്കുമെന്നുമാണ് ചിത്ര കുറിപ്പില്‍ പറയുന്നത്.
'ഞങ്ങളുടെ ഹൃദയം നിറയെ നിന്നെ കുറിച്ചുള്ള ഓര്‍മകളാണ്. അഭിമാനത്തോടെ ഞങ്ങള്‍ നിന്നെ കുറിച്ച് സംസാരിക്കുന്നു. നീയില്ലാതെ ജീവിതം മുന്നോട്ടുനീങ്ങുകയാണ്. പക്ഷേ അതൊരിക്കലും പഴയതുപോലെയാകില്ല. ഞങ്ങളുടെ പ്രിയപ്പെട്ട നന്ദനമോളെ സ്‌നേഹത്തോടെ സ്മരിക്കുന്നു.' ചിത്ര ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ 2002-ലാണ് ചിത്രയ്ക്കും ഭര്‍ത്താവ് വിജയശങ്കറിനും കുഞ്ഞുണ്ടായത്. എന്നാല്‍ ഇരുവരുടേയും സന്തോഷവും ആഘോഷവും അധികനാള്‍ നീണ്ടുനിന്നില്ല.





