Hot Posts

6/recent/ticker-posts

അൾത്താര ബാലസഖ്യ ക്യാമ്പ്




കാവുംകണ്ടം: കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി ഇടവകയിലെ അൾത്താര ബാല സഖ്യാം​ഗങ്ങൾക്ക് കാവുംകണ്ടം പാരിഷ് ഹാളിൽ വച്ച് ഏകദിന ക്യാമ്പ് നടത്തി. എമ്മാനുവേൽ കോഴിക്കോട്ട് അധ്യക്ഷത വഹിച്ച മീറ്റിംഗിൽ വികാരി ഫാ. സ്കറിയ വേകത്താനം ക്യാമ്പ് ഉദ്ഘാടനം ചെയ്തു. 



വിശുദ്ധരുടെ ജീവിത മാതൃക, വ്യക്തിത്വ വികസനം, വിശുദ്ധ കുർബാന, പ്രാർത്ഥന ജീവിതം എന്നീ വിഷയങ്ങളെക്കുറിച്ച് സിസ്റ്റർ ലിസ്സിയ പാലവിള എസ്. ഡി, ജോയൽ ആമിക്കാട്ട്, സണ്ണി വാഴയിൽ തുടങ്ങിയവർ യഥാക്രമം ക്ലാസ്സ്‌ നയിച്ചു. ഗ്രൂപ്പ് അടിസ്ഥാനത്തിൽ വിവിധ കലാകായിക മത്സരങ്ങൾ നടത്തി. 



മത്സര വിജയികൾക്ക് ഫാ.സ്കറിയ വേകത്താനം സമ്മാനം വിതരണം ചെയ്തു. ക്യാമ്പിൽ ജോഹാൻ ജോജോ പടിഞ്ഞാറയിലിനെ ഭാഗ്യശാലിയായി തിരഞ്ഞെടുത്തു. 




ജൂഡ് ആണ്ടുകുടിയിൽ, ഏദൻ മനപ്പുറത്ത്, അനുജ വട്ടപ്പാറക്കൽ, ജിയാ കൂറ്റക്കാവിൽ, ദിയ ഡേവിസ്‌ കല്ലറക്കൽ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.

Reactions