സിനിമയില്‍ ചില താരങ്ങള്‍ അന്യായമായ പ്രതിഫലം ചോദിക്കുന്നുവെന്ന് നിര്‍മാതാവ് സുരേഷ് കുമാര്‍. നാദിര്‍ഷയുടെ പുതിയ ചിത്രത്തിന്റെ പൂജ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു നടനും സിനിമയില്‍ ഒഴിച്ചുകൂടാനാവാത്തവനല്ല. ഉള്ളടക്കമാണ് പ്രധാനം. അത് നല്ലതാണെങ്കില്‍ സിനിമ ഓടും. അമിത പ്രതിഫലം വാങ്ങുന്നവര്‍ ഇനി വീട്ടിലിരിക്കട്ടെയെന്നും സുരേഷ് കുമാര്‍ പറഞ്ഞു.
മലയാള സിനിമയിലെ ഏതാനും അഭിനേതാക്കള്‍ അമിതമായ പ്രതിഫലം ചോദിക്കുന്നുവെന്നും കൃത്യനിഷ്ഠ പാലിക്കുന്നില്ലെന്നും ഫെഫ്ക അടക്കമുള്ള സംഘടനകള്‍ ആരോപണം ഉന്നയിച്ചിരുന്നു. ചിത്രീകരണത്തിനിടെ അനാവശ്യമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്നും എഡിറ്റ് കാണിക്കണമെന്ന് വാശിപ്പിടിക്കണക്കുന്നുവെന്നുമാണ് നിര്‍മാതാക്കള്‍ പറയുന്നത്.





