Hot Posts

6/recent/ticker-posts

വയനാട്ടിലെ കരിന്തണ്ടന്റെ കഥ "ചതി" മെയ് 5 ന് തീയറ്ററുകളിൽ



ഡബ്ല്യൂ എം മൂവീസിന്റെ ബാനറിൽ എൻ കെ മുഹമ്മദ് നിർമിച്ച് ശരത്ചന്ദ്രൻ വയനാട് കഥ എഴുതി സംവിധാനം ചെയ്യുന്ന "ചതി" എന്ന ചിത്രം റിലീസിനൊരുങ്ങുന്നു. വയനാടിന്റെ പ്രകൃതി മനോഹാരിതയിൽ ആക്ഷനും സെന്റിമെന്റ്സിനും പ്രണയത്തിനും പ്രാധാന്യം നൽകി ഒരുക്കുന്ന സിനിമ മെയ് 5 ന് തീയറ്ററുകളിൽ എത്തും. 



ആദിവാസി ​ഗോത്ര വിഭാ​ഗങ്ങളുടെ ജീവിത പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം വയനാടിന്റെ ചരിത്ര വഴികളിലൂടെയുള്ള ഒരു സഞ്ചാരം കൂടിയാകുമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. കേൾക്കാൻ ഇമ്പമുള്ള മൂന്ന് ഗാനങ്ങളും ചിത്രത്തിൽ ഉണ്ട്. കാമ്പുള്ള കഥകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച ശരത്ചന്ദ്രൻ വയനാട് സ്വന്തം നാടിന്റെ കഥയാണ് ഇത്തവണ വെള്ളിത്തിരയിൽ എത്തിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്. 


വയനാടിന്റെ ദൃശ്യ ഭം​ഗിയ്ക്കൊപ്പം മനോഹര ​ഗാനങ്ങളും ചിത്രത്തിന്റെ പ്രത്യേകതയാണ്. ​ഗോത്രവർ​ഗക്കാരുടെ തനതായ വസ്ത്രധാരണ രീതികളും സംസ്കാരവുമെല്ലാം തനിമ ചോരാതെ ഒപ്പിയെടുത്തിട്ടുണ്ട് ചിത്രം. 


ജാഫർ ഇടുക്കിയുടെയും, അബുസലിമിന്റെയും വ്യത്യസ്തമാർന്ന അഭിനയ മുഹൂർത്തങ്ങൾ ചിത്രത്തിൽ കാണാം, ഇവരെ കൂടാതെ സംവിധായകൻ ലാൽജോസ്, അഖിൽ പ്രഭാകർ, ശ്രീകുമാർ (മറിമായം), ശിവദാസ് മട്ടന്നൂർ, ഉണ്ണി രാജ്, ബാബു വള്ളിത്തോട്, അഖില നാഥ്, ലത ദാസ്, ഋതു മന്ത്ര, സായി കൃഷ്ണ, ശിശിര സെബാസ്റ്റ്യൻ എന്നിവർക്കൊപ്പം പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.



ക്യാമറ -ഉത്പൽ വി നായനാർ, എഡിറ്റിംഗ് -പി. സി മോഹനൻ, ഗാനരചന - ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ശരത് ചന്ദ്രൻ വയനാട്, സംഗീതം - പി ജെ, പശ്ചാത്തല സംഗീതം- മോഹൻ സിതാര, സംഘട്ടനം - മാഫിയ ശശി, റോബിൻ ടോം, നൃത്തം -ശാന്തി മാസ്റ്റർ, കലാസംവിധാനം മുരളി ബേപ്പൂർ, ചമയം -പട്ടണം റഷീദ്,റഹീം കൊടുങ്ങല്ലൂർ, വസ്ത്രാലങ്കാരം - രാധാകൃഷ്ണൻ മങ്ങാട്, പ്രൊജക്റ്റ് ഡിസൈനർ- രാജു പി കെ, പ്രൊഡക്ഷൻ  കൺട്രോളർ- പൗലോസ് കുറുമുറ്റം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് -റിയാസ് വയനാട്, അസോസിയേറ്റ് ഡയറക്ടർ -കമൽ കുപ്ലേരി, ഡി. ഐ സുരേഷ് എസ് ആർ, മിക്സിങ് - ജിജോ ടി ബ്രൂസ്, സൗണ്ട് - രാജേഷ് പി എം , ക്രീയേറ്റീവ് കോൺട്രിബ്യൂട്ടർ - ധനേഷ് ദാമോദർ, ഫിനാൻസ് കൺട്രോളർ- ടോമി,ഗായകർ - ജാസ്സി ഗിഫ്റ്റ് സുബാഷ് കൃഷ്ണ , സാന്ദ്ര തോമസ് , സ്റ്റുഡിയോ -ചലച്ചിത്രം, സ്റ്റിൽസ് കുട്ടീസ്, vfx - ശ്രീനാഥ്,  ഡിസൈനർ- ബിനോഷ് ജോർജ്.



Reactions