Hot Posts

6/recent/ticker-posts

പഴം വിപണി സജീവം, വിലയിലും വർദ്ധനവ്



പൊ​ള്ളു​ന്ന ചൂടിനൊപ്പം നോ​മ്പു​കാ​ലം കൂ​ടി​യാ​യ​തോ​ടെ പ​ഴ​ങ്ങ​ളു​ടെ വി​ൽ​പ​ന പൊ​ടി​പൊ​ടി​ക്കു​ക​യാ​ണ്. പ​ക​ൽ മു​ഴു​വ​ൻ വ്ര​താ​നു​ഷ്ഠാ​ന​ത്തി​ൽ മു​ഴു​കി വൈ​കീ​ട്ട് നോ​മ്പു​തു​റ​ക്കു​മ്പോ​ൾ മ​ന​സ്സി​നും ശ​രീ​ര​ത്തി​നും ത​ണു​പ്പേ​കു​ന്ന​തി​ന് പ​ഴ​ങ്ങ​ളെ​യാ​ണ് എ​ല്ലാ​വ​രും ആ​ശ്ര​യി​ക്കു​ന്ന​ത്.



നോ​മ്പു​കാ​ല​വും ചൂ​ടും ഒ​രു​മി​ച്ചെ​ത്തി​യ​തോ​ടെ പ​ഴ​ങ്ങ​ളു​ടെ വി​ല​യും പൊ​ള്ളി​ത്തു​ട​ങ്ങി. ഒ​രു​മാ​സം മു​മ്പ്​ വ​രെ വി​ല​കു​റ​ഞ്ഞു നി​ന്നി​രു​ന്ന പ​ഴ​ങ്ങ​ളു​ടെ വി​ല​യി​ൽ വ​ൻ​വ​ർ​ധ​ന​വാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്. 


50 രൂ​പ​യി​ൽ താ​ഴെ വി​ല​യു​ണ്ടാ​യി​രു​ന്ന പൈ​നാ​പ്പി​ളി​ന്‍റെ വി​ല 70 ആ​യി ഉ​യ​ർ​ന്നു. പൈ​നാ​പ്പി​ൾ ക​യ​റ്റു​മ​തി വ​ർ​ധി​ച്ച​തും ല​ഭ്യ​ത കു​റ​വു​മാ​ണ് വി​ല​വ​ർ​ധി​ക്കാ​ൻ കാ​ര​ണം. വ​ലു​പ്പം കൂ​ടി​യ ക​റു​ത്ത മു​ന്തി​രി​യും വി​പ​ണി​യി​ൽ സു​ല​ഭ​മാ​ണ്. ക​ർ​ണാ​ട​ക​യി​ൽ നി​ന്നാ​ണ് മു​ന്തി​രി ഇ​വി​ടെ എ​ത്തു​ന്ന​ത്.


ആ​പ്പി​ൾ, (ഗ്രീ​ൻ, തു​ർ​ക്കി റെ​ഡ്, പി​യ​ർ ആ​പ്പി​ൾ), അ​വ​ക്കാ​ഡോ, കി​വി​പ​ഴം, ക​റു​ത്ത​മു​ന്തി​രി, പ​ച്ച​മു​ന്തി​രി, ത​ണ്ണി​മ​ത്ത​ൻ എന്നിവയാണ് ഇപ്പോൾ വിപണിയിലുള്ള പ്രധാന പഴങ്ങൾ.


സീ​സ​ൺ ആ​രം​ഭി​ച്ച​തോ​ടെ വി​വി​ധ​യി​നം മാ​മ്പ​ഴ​വും വി​പ​ണി​യി​ൽ എ​ത്തിയിട്ടുണ്ട്. പേ​ര​ക്ക മാ​ങ്ങ, നീ​ലം മാ​ങ്ങ എ​ന്നി​വ​യു​ടെ സീ​സ​ൺ ആ​രം​ഭി​ച്ചു. വ​ലു​പ്പം കു​റ​ഞ്ഞ മ​ധു​ര​മു​ള്ള ഓ​റ​ഞ്ചു​ക​ളും ല​ഭ്യ​മാ​ണ്. 




Reactions