Hot Posts

6/recent/ticker-posts

ചൂട് കുതിച്ചുയരുന്നു; വെന്തുരുകി കേരളം




സംസ്ഥാനത്ത് വേനൽ ചൂട് അപകടകരമായി കൂടുകയാണെന്നും ജനങ്ങൾ അതീവ ജാഗ്രത പുലർ‌ത്തണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. പാലക്കാട്ട് താപനില 40 ഡിഗ്രി സെൽ‌ഷ്യസിലെത്താനും കോഴിക്കോട്, കണ്ണൂർ, തൃശൂർ ജില്ലകളിൽ 38 ഡിഗ്രിയിലെത്താനും കോട്ടയത്തും ആലപ്പുഴയിലും 37 ഡിഗ്രിയിലെത്താനും സാധ്യതയുണ്ട്. 



കഴിഞ്ഞ ദിവസങ്ങളിൽ നേരിയ തോതിൽ വേനൽ‌മഴ പ്രതീക്ഷിച്ചിരുന്നെങ്കിലും ലഭിക്കാതെ വന്നതോടെ ചൂട് കടുക്കുകയായിരുന്നു. രാത്രിയിലും നല്ല ചൂട് അനുഭവപ്പെടുന്നുണ്ട്.


വേനൽച്ചൂടു കടുത്തതോടെ സൂര്യാഘാതം അടക്കമുള്ള അപകടങ്ങൾ ഉണ്ടാകാമെന്നതിനാൽ‌ പകൽ പുറത്തിറങ്ങുന്നവർ സൂക്ഷിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റിയും കാലാവസ്ഥാ വിദഗ്ധരും മുന്നറിയിപ്പു നൽകിയിട്ടുണ്ട്.




Reactions