Hot Posts

6/recent/ticker-posts

കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി ഇടവകയിലെ കുടുംബ കൂട്ടായ്മ ഭാരവാഹികളുടെ സമ്മേളനം




കാവുംകണ്ടം: കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി ഇടവകയിലെ കുടുംബ കൂട്ടായ്മ ഭാരവാഹികളുടെ സമ്മേളനം 23 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2:30ന് കാവുംകണ്ടം പാരിഷ് ഹാളിൽ  നടത്തും. പ്രസിഡന്റ് ഡേവീസ് കെ മാത്യു കല്ലറയ്ക്കൽ ചടങ്ങിൽ അധ്യക്ഷത വഹിക്കും. 



തെരഞ്ഞെടുക്കപ്പെട്ട പുതിയ പ്രവർത്തനവർഷ ഭാരവാഹികളുടെ സ്ഥാനാരോഹണവും സ്ഥിരീകരണവും നടത്തുന്നതാണ്. ബിൻസി ജോസ് ഞള്ളായിൽ മുൻകാല കുടുംബ കൂട്ടായ്മ പ്രവർത്തനങ്ങളെക്കുറിച്ച് അവലോകനം നയിക്കും. വികാരി ഫാ. സ്കറിയ വേകത്താനം മുഖ്യപ്രഭാഷണം നടത്തും. 



കുടുംബകൂട്ടായ്മ പാലാ രൂപത പ്രസിഡന്റ് സെബാസ്റ്റ്യൻ ജോസഫ് പയ്യാനിമണ്ഡപം 'കൂട്ടായ്മ കാലഘട്ടത്തിന്റെ ആവശ്യം' എന്ന വിഷയത്തെക്കുറിച്ച് ക്ലാസ് നയിക്കും. തുടർന്ന് ചർച്ച. ഫാ. സ്കറിയ വേകത്താനം, സിസ്റ്റർ ക്രിസ്റ്റീൻ പാറേന്മാക്കൽ എസ്. ഡി, ബിജു കോഴിക്കോട്ട്, ടോം തോമസ് കോഴിക്കോട്ട്, ജോർജുകുട്ടി വല്യാത്ത്‌, കൊച്ചുറാണി ജോഷി ഈരൂരിക്കൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.




Reactions