Hot Posts

6/recent/ticker-posts

ഡ്രൈവിം​ഗ് ലൈസൻസുകളുടെ കേന്ദ്രീകൃത പ്രിന്റിം​ഗ് ആരംഭിച്ചു; ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം




മോട്ടോർ വാഹന വകുപ്പ്  PET-G കാർഡിൽ വിവിധ ആധുനിക സെക്യൂരിറ്റി ഫീച്ചറുകളോടുകൂടി പ്രിന്റ് ചെയ്ത ഡ്രൈവിംഗ് ലൈസൻസുകൾ എറണാകുളത്തെ കേന്ദ്രീകൃത പ്രിന്റിംഗ് കേന്ദ്രത്തിൽ നിന്നും, സംസ്ഥാനത്തൊട്ടാകെയുള്ള അപേക്ഷകർക്ക് ഇന്ത്യൻ പോസ്റ്റൽ സർവീസ് വഴി അയച്ചു തുടങ്ങുകയാണ്.


അപേക്ഷകരുടെ പ്രത്യേക ശ്രദ്ധയ്ക്ക് 

∙ എന്തെങ്കിലും ലൈസൻസ് സേവനങ്ങൾക്ക്  അപേക്ഷിക്കുമ്പോൾ  നിലവിൽ കൃത്യമായി ലൈസൻസ് ലഭിക്കുന്ന പോസ്റ്റൽഅഡ്രസ്സിൽ മാത്രമേ അപേക്ഷിക്കാൻ പാടുള്ളൂ.

∙ അഡ്രസ്സിൽ എന്തെങ്കിലും മാറ്റമുണ്ടെങ്കിൽ "address change" എന്ന സേവനംകൂടി ഉൾപ്പെടുത്തി കൃത്യമായ അഡ്രസ്സ് വിവരങ്ങൾ നൽകി അപേക്ഷ സമർപ്പിക്കേണ്ടതാണ്



∙ ഓൺലൈൻ സേവനങ്ങൾക്ക് അപേക്ഷ സമർപ്പിക്കുന്നവർ, നിലവിൽ ആക്ടീവ് ആയ മൊബൈൽ നമ്പർ ആണ്  നൽകിയിരിക്കുന്നത് എന്ന്  ഉറപ്പുവരുത്തേണ്ടതാണ്.

∙ അപേക്ഷയിൽ സമർപ്പിച്ച അഡ്രസ്സിലെ  എന്തെങ്കിലും പിഴവ് മൂലം വിതരണം ചെയ്യാനാവാത്ത ലൈസൻസുകൾ എറണാകുളത്തുള്ള കേന്ദ്രീകൃതപ്രിന്റിംഗ് സെന്ററിലേക്ക് തന്നെ മടങ്ങി വരുന്നതായിരിക്കും.

∙ വിതരണം ചെയ്യാനാകാതെ മടങ്ങിയ ലൈസൻസുകൾ, ലൈസൻസ് ഉടമകൾക്ക് എറണാകുളത്തെ  പ്രിന്റിംഗ് സെന്ററിൽ മതിയായ തിരിച്ചറിയൽ രേഖകൾ സഹിതം നേരിട്ട് ഹാജരായി കൈപ്പറ്റാം.




Reactions