Hot Posts

6/recent/ticker-posts

ചിരിയുടെ ദോസ്തിന് യാത്രാമൊഴി; മാമുക്കോയയ്ക്ക് വിടചൊല്ലി കേരളക്കര




കോഴിക്കോടൻ മൊഴിയിലൂടെ മലയാളക്കരയുടെ ഖൽബ് കവർന്ന നടൻ മാമുക്കോയയ്ക്ക് (76) ജന്മനാട് വിടചൊല്ലി. നടന്റെ കബറടക്ക ചടങ്ങുകൾ കണ്ണംപറമ്പ് കബർസ്ഥാനിൽ പൂർത്തിയായി. വീടിനു സമീപത്തെ അരക്കിണർ മുജാഹിദ് പള്ളിയിൽ നടന്ന മയ്യത്ത് നമസ്കാരത്തിനുശേഷമായിരുന്നു ഔദ്യോഗിക ബഹുമതികളോടെയുള്ള കബറടക്കം.



ഇന്നലെ ഉച്ചയ്ക്ക് 1.05നായിരുന്നു മാമുക്കോയയുടെ അന്ത്യം. ഉച്ചയ്ക്ക് 3.15 മുതൽ രാത്രി 10 വരെ ടൗൺഹാളിൽ പൊതുദർശനം നടന്നു. സിനിമാ പ്രവർത്തകർക്കു പുറമേ കോഴിക്കോട്ടെ സാധാരണക്കാരാണ് മാമുക്കോയയെ ഒരു നോക്ക് കാണാനായി കൂടുതലും എത്തിയത്.





കോഴിക്കോട്ടെ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ബ‍ുധനാഴ്ച ഉച്ചയ്ക്കായിരുന്നു അന്ത്യം. ഹൃദയാഘാതത്തിന് പുറമേ തലച്ചോറില്‍ രക്തസ്രാവവും ഉണ്ടായതോടെയാണ് ആരോഗ്യനില വഷളായത്.





Reactions