ന്യൂഡല്‍ഹി: ഒ.ടി.ടി. പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കനിയന്ത്രണം സംബന്ധിച്ച് നിയമങ്ങള്‍ രൂപവത്കരിക്കുന്നതിനുള്ള നടപടികളെക്കുറിച്ച് അറിയിക്കാന്‍ ഡല്‍ഹി ഹൈക്കോടതി കേന്ദ്രസര്‍ക്കാരിന് സമയം നീട്ടിനല്‍കി.
ഇക്കാര്യത്തില്‍ മന്ത്രാലയം ഒരു റിപ്പോര്‍ട്ടും സമര്‍പ്പിച്ചിട്ടില്ലെന്ന് ഏപ്രില്‍ 12-ന് ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മയുടെ സിംഗിള്‍ബെഞ്ച് ചൂണ്ടിക്കാട്ടി.മന്ത്രാലയത്തിനുവേണ്ടി നോട്ടീസ് സ്വീകരിക്കാന്‍ കേന്ദ്രത്തിനുവേണ്ടി ഹാജരായ അഭിഭാഷകയായ മോണിക്ക അറോറയോട് ആവശ്യപ്പെട്ടു.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുള്‍പ്പെടെ ഉപയോഗിക്കുന്ന ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളില്‍ അശ്ലീലഭാഷയടക്കം പ്രയോഗിക്കുന്നത് ഗൗരവമായി കാണണം.





