Hot Posts

6/recent/ticker-posts

'കാക്കിക്കുള്ളിലെ കല'യ്ക്ക് നിയന്ത്രണം




പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സിനിമ, സീരിയലുകളില്‍ അഭിനയിക്കുന്നതിന്  നിബന്ധനകള്‍ കര്‍ശനമാക്കി ഡി.ജി.പിയുടെ സര്‍ക്കുലര്‍. പൊലീസ് ആസ്ഥാനത്തുനിന്ന് മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന വ്യവസ്ഥയാണ് കര്‍ശനമാക്കിയിരിക്കുന്നത്. 


അനുമതിക്കായി നല്‍കുന്ന അപേക്ഷക്കൊപ്പം യൂണിറ്റ് മേധാവിയുടെ ശുപാര്‍ശയും നിര്‍ബന്ധമാക്കി. അനുമതിയില്ലാതെ പങ്കെടുത്താല്‍ അച്ചടക്ക നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. 


സിനിമ, സീരിയല്‍ അഭിനയത്തിന് പുറമെ ദൃശ്യ, ശ്രവ്യ മാധ്യമങ്ങളിലെ പരിപാടികളില്‍ പങ്കെടുക്കാനും കലാസാഹിത്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനും നിബന്ധന ബാധകമാണ്.




Reactions