Hot Posts

6/recent/ticker-posts

കർഷകർക്ക് നൽകാനായി കേരള കോൺഗ്രസ് സമാഹരിച്ച പണം വകുപ്പ് മന്ത്രിക്ക് അയച്ചു




കോട്ടയം: കൃഷിക്കാരിൽ നിന്നും സംഭരിച്ച നെല്ലിന്റെ വില നൽകാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് കേരള കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ കോട്ടയം ജില്ലാ പാഡി, സിവിൽ സപ്ലൈസ് ഓഫീസുകൾക്ക് മുന്നിൽ നടത്തിയ സമരത്തിന്റെ ഭാഗമായി പ്രവർത്തകർ സമാഹരിച്ച തുക കോട്ടയം പാഡി ഓഫീസറെ ഏൽപ്പിച്ചിരുന്നു.


എന്നാൽ ഈ തുക തനിക്ക് വിനിയോഗിക്കാൻ നിർവാഹമില്ല എന്ന ഓഫീസറുടെ അഭ്യർത്ഥന മാനിച്ച് പ്രസ്തുത തുക ഇന്ന് (ശനിയാഴ്ച) 12.30 ന് കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിൽ നിന്നും വകുപ്പ് മന്ത്രി ജി  അനിൽകുമാറിന് കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡണ്ട് സജി മഞ്ഞക്കടമ്പിലിന്റെ നേതൃത്വത്തിൽ അയച്ചു നൽകി.


പണത്തോടൊപ്പം ബാക്കി തുക കൂടി സമാഹരിച്ച് ഉടൻ കൃഷിക്കാർക്ക് വിതരണം ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ജില്ലാ കമ്മിറ്റിയുടെ അപേക്ഷ കൂടി പണത്തോടൊപ്പം അയച്ചു നൽകി.




ജില്ല വൈസ് പ്രസിഡണ്ട് സി.ഡി വത്സപ്പൻ, കോട്ടയം നിയോജകമണ്ഡലം പ്രസിഡണ്ട് കുര്യൻ പി കുര്യൻ, ഏറ്റുമാനൂർ നിയോജകമണ്ഡലം പ്രസിഡണ്ട് ബിനു ചെങ്ങളം തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

Reactions