സംസ്ഥാനത്തെ അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ ഫീസ് നിയന്ത്രിക്കാന്‍ ത്രിതല ഫീ റഗുലേറ്ററി സംവിധാനം ഒരുക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഇതിന് സ്‌കൂള്‍, ജില്ല, സംസ്ഥാന തലത്തില്‍ റെഗുലേറ്ററി കമ്മിറ്റികള്‍ രൂപീകരിക്കും. ഓരോ സ്‌കൂളിലും ഒരുക്കുന്ന സൗകര്യങ്ങള്‍ക്ക് അനുസരിച്ചാണ് ഫീസ് നിശ്ചയിക്കുക.
ഓരോ സ്‌കൂളിലെയും സൗകര്യങ്ങള്‍ക്കും ശമ്പളം ഉള്‍പ്പെടെയുള്ള ചെലവുകള്‍ക്കും അനുസരിച്ചാണു ഫീസ് നിശ്ചയിക്കേണ്ടത്. സ്‌കൂള്‍ തല റഗുലേറ്ററി കമ്മിറ്റിയില്‍ 3 പിടിഎ പ്രതിനിധികള്‍ വേണം. പിടിഎ രൂപീകരിച്ച് 45 ദിവസത്തിനകം ഇതും രൂപീകരിക്കണം. സ്‌കൂള്‍ തല പരാതികളില്‍ തീരുമാനമെടുക്കാനാണു ജില്ലാതല സമിതി.





