Hot Posts

6/recent/ticker-posts

കെട്ടിട നികുതി, പെർമിറ്റ് ഫീസ് വർദ്ധന; ഏപ്രിൽ 26 ന് യുഡിഎഫ് പ്രതിഷേധ സമരം





കോട്ടയം: കെട്ടിട നികുതിയും, പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ പെർമിറ്റ് ഫീസും അന്യായമായി വർദ്ധിപ്പിച്ച് നികുതി കൊള്ള നടത്തുന്ന പിണറായി സർക്കാർ നിലപാട് തിരുത്തണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഡിഎഫിന്റെ ആഭിമുഖ്യത്തിൽ പഞ്ചായത്ത്, മുൻസിപ്പൽ, കേന്ദ്രങ്ങളിൽ ഏപ്രിൽ 26ന് പത്തുമണി മുതൽ യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം  കോട്ടയം ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും മുന്നിൽ പ്രധിഷേധ ധർണ നടത്തൻ യുഡിഎഫ് കോട്ടയം ജില്ല നേതൃയോഗം തീരുമാനിച്ചു.


 പരിപാടിയുടെ വിജയത്തിനായി ഏപ്രിൽ 23 ഞായറാഴ്ച 3:00 മണിക്ക് എല്ലാ നിയോജക മണ്ഡലം യുഡിഎഫ് നേതൃയോഗങ്ങളും വിളിച്ച് കൂട്ടുവാനും കോട്ടയം ഡി സി സിയിൽ ചേർന്ന യു ഡി എഫ് ജില്ലാ നേതൃയോഗം തീരുമാനിച്ചു.


യുഡിഎഫ് കോട്ടയം ജില്ലാ  ചെയർമാൻ സജി മഞ്ഞക്കടമ്പിൽ യോഗം ഉദ്ഘാടനം ചെയ്തു. യുഡിഎഫ് കോട്ടയം ജില്ലാ കൺവീനർ അഡ്വ: ഫീൽസൺ മാത്യൂസ് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് മുഖ്യ പ്രസംഗം നടത്തി.




റ്റിസി അരുൺ, മുണ്ടക്കയം സോമൻ, ബാബു ചെറിയാൻ, കെ.എ. പീറ്റർ, വി.ജെ ലാലി, യുജിൻ തോമസ്, ജയിസൺ ജോസഫ്, എം.പി സന്തോഷ് കുമാർ, ജോയി ചെട്ടിശ്ശേരി,  സന്തോഷ്കുമാർ അക്കരപ്പടം ശശി, കെ.ജി ഹരിദാസ്, പി എൻ നൗഷാദ്, പി.പി.സിബിച്ചൻ, ജോണി ജോസഫ്, റ്റി.എം ആന്റണി തുപ്പലഞ്ഞിയിൽ എന്നിവർ പ്രസംഗിച്ചു.

Reactions